
നാഗർകോവിൽ : തമിഴ്‌നാട്ടിൽ ടി.വി.കെ അവിശ്വസനീയമായ മുന്നേറ്റം നടത്തിയെങ്കിലും കന്യാകുമാരി ജില്ലയിൽ ഒരു സീറ്റുപോലും നേടാനായില്ല. കന്യാകുമാരി മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥി ദളവായി സുന്ദരമാണ് വിജയിച്ചത്. വിളവങ്കോട് കോൺഗ്രസ് സ്ഥാനാർത്ഥി ടിടി. പ്രവീൺ ജയിച്ചു. കുളച്ചലിൽ കോൺഗ്രസ് സ്ഥാനാർത്ഥി താരകൈ കത്ബർട്ട്, നാഗർകോവിലിൽ ഡി.എം.കെ സ്ഥാനാർത്ഥി ഓസ്റ്റിൻ, പത്മനാഭപുരത്തിൽ സി.പി.എം സ്ഥാനാർത്ഥി ചെല്ലസ്വാമി, കിള്ളിയൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജേഷ് കുമാർ എന്നിവരും ജയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |