SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.45 AM IST

വിജയ് എം.ജി.ആർ തൃഷ ജയലളിത

r

ചെന്നൈ: എം.ജി.ആറിനെ പോലെ വിജയ് തമിഴ്നാടിന്റെ 'മുതലമൈച്ചർ" (മുഖ്യമന്ത്രി)​ആയാൽ ജയലളിതയെ പോലെ തൃഷ എത്തുമോ? സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ച അങ്ങനെയാണ്. ജയലളിതയെ പോലെ തൃഷ നിൽക്കുന്ന എ.ഐ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പെരമ്പൂർ, തിരുച്ചിറപള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് വിജയിച്ചത്. നിയമപ്രകാരം 14 ദിവസത്തിനകം ഏതെങ്കിലും ഒരു സീറ്റ് അദ്ദേഹം രാജിവയ്‌ക്കണം. രാജിവയ്ക്കുന്ന സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ തൃഷയെ മത്സരിപ്പിക്കാൻ ആലോചന നടക്കുന്നതായാണ് സൂചന.

വോട്ടെണ്ണൽ ദിനത്തിൽ വിജയ്‌യെ അഭിനന്ദിക്കാൻ തൃഷ നേരിട്ടെത്തിയത് ഈ ചർച്ചകൾക്ക് ആക്കം കൂട്ടി. ഇതോടൊപ്പം, താൻ പത്ത് വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയാകുമെന്ന് തൃഷ പണ്ട് തമാശയായി പറഞ്ഞ ഒരു പഴയ അഭിമുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360