SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ: മോദി

v-gfg

ബംഗളൂരു:തമിഴ്നാട്ടിൽ ഡി.എം.കെ വിട്ട് ടി.വി.കെയ്ക്ക് പിന്തുണ നൽകിയ കോൺഗ്രസ് നടപടിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കോൺഗ്രസ് പരാദമാണെന്നും പിന്നിൽ നിന്ന് കുത്തുന്നവരാണെന്നും ആരോപിച്ചു.കഴിഞ്ഞ 25-30 വർഷമായി കോൺഗ്രസ് ഡി.എം.കെയുമായി അടുത്ത ബന്ധം പുലർത്തി.പ്രതിസന്ധികളിൽ നിന്ന്പലതവണ കോൺഗ്രസിനെ കരകയറ്റിയത് അവരാണ്.പത്തുവർഷം യു.പി.എ സർക്കാർ നിലനിന്നത് ഡി.എം.കെയുടെ പിന്തുണയിലാണ്.എന്നാൽ അധികാരത്തോടുള്ള ആർത്തി മൂലം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തി.രാഷ്ട്രീയ പ്രസക്തി നിലനിറുത്താൻ കോൺഗ്രസിന് ഇപ്പോൾ മറ്റൊരു പാർട്ടിയെ കൂടി ആവശ്യമായി വന്നിരിക്കുന്നു.മറ്റൊരാളുടെ പുറത്ത് കയറി സവാരി ചെയ്യാനാണ് അവർ നോക്കുന്നത് - മോദി പറഞ്ഞു.

സു​ര​ക്ഷാ​ ​വീ​ഴ്ച: മോ​ദി​ ​ക​ട​ന്നു​പോ​കേ​ണ്ട
വ​ഴി​യി​ൽ​ ​സ്ഫോ​ട​ക​ ​വ​സ്തു

പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​സ​ന്ദ​ർ​ശ​ന​ത്തി​നു​ ​മു​ന്നോ​ടി​യാ​യി​ ​ബം​ഗ​ളൂ​രു​വി​ൽ​ ​വ​ൻ​ ​സു​ര​ക്ഷാ​ ​വീ​ഴ്ച.
അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ഹ​ന​ ​വ്യൂ​ഹം​ ​ക​ട​ന്നു​ ​പോ​കാ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പാ​ത​യു​ടെ​ ​സ​മീ​പ​ത്തു​ ​നി​ന്ന് ​സ്ഫോ​ട​ക​വ​സ്തു​ ​ക​ണ്ടെ​ത്തി.​ര​ണ്ട് ​ജെ​ലാ​റ്റി​ൻ​ ​സ്റ്റി​ക്കു​ക​ളാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ക​ഗ്ഗാ​ലി​പു​ര​യി​ലെ​ ​താ​ത്ത​ഗു​നി​ക്ക് ​സ​മീ​പ​മാ​ണ് ​സം​ഭ​വം.​ ​ആ​ർ​ട്ട് ​ഒ​ഫ് ​ലി​വിം​ഗി​ന്റെ​ 45​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലും​ ​ശ്രീ​ ​ശ്രീ​ ​ര​വി​ശ​ങ്ക​റി​ന്റെ​ 70​-ാം​ ​പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ലും​ ​പ​ങ്കെ​ടു​ക്കാ​നാ​ണ് ​മോ​ദി​യെ​ത്തി​യ​ത്.
പ​രി​പാ​ടി​ ​ന​ട​ക്കേ​ണ്ട​ ​സ്ഥ​ല​ത്തു​ ​നി​ന്ന് ​മൂ​ന്ന് ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​ന​ട​പ്പാ​ത​യി​ലാ​ണ് ​സ്ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.
അ​തി​നി​ടെ​ ​ആ​ർ​ട്ട് ​ഒ​ഫ് ​ലി​വിം​ഗി​ന്റെ​യും​ ​എ​ച്ച്.​എ.​എ​ല്ലി​ന്റെ​യും​ ​പ​രി​സ​ര​ത്ത് ​സ്‌​ഫോ​ട​നം​ ​ന​ട​ത്തു​മെ​ന്ന് ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ ​ഒ​രാ​ളെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഇ​യാ​ളെ​ ​ചോ​ദ്യം​ ​ചെ​യ്തു​വ​രു​ക​യാ​ണ്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​വി​ളി​ച്ചാ​ണ് ​ഇ​യാ​ൾ​ ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ത്.​ ​ഭീ​ക​രാ​ക്ര​മ​ണ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​ന്റ​ലി​ജ​ൻ​സ് ​ഏ​ജ​ൻ​സി​ക​ൾ​ ​ഡ​ൽ​ഹി​യി​ൽ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​സം​ഭ​വം.​ ​പൊ​ലീ​സും​ ​മ​റ്റ് ​സു​ര​ക്ഷാ​ ​ഏ​ജ​ൻ​സി​ക​ളും​ ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360