SignIn
Kerala Kaumudi Online
Thursday, 23 July 2026 1.55 AM IST

'സമരത്തിന് പോകാതെ വീട്ടിലിരുന്നു പഠിച്ചുകൂടെ' #സി.ജെ.പി സമരത്തെ തള്ളി നീറ്റ് രണ്ടാം റാങ്കുകാരൻ

panshul-bansal

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിനെതിരേയുള്ള വിദ്യാർത്ഥി സമരത്തെ തള്ളി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വിദ്യാർഥി പൻഷുൽ ബൻസാൽ. സി.ജെ.പി നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരത്തിന് ഇറങ്ങിയപ്പോൾ വീട്ടിലിരുന്നു പഠിച്ചതുകൊണ്ടാണ് താൻ നല്ല മാർക്കോടെ ജയിച്ചതെന്ന് പൻഷുൽ പറഞ്ഞു.

'എന്തിന് സമരത്തിന് പോകണം. പകരം ആസമയം കൂടി പഠിച്ചാൽ സ്‌കോർ ഉയർത്താം. ഞാൻ വീട്ടിലിരുന്നു പഠിച്ചു. ആദ്യ പരീക്ഷയിൽ കിട്ടിയ 706 മാർക്ക് പുനഃപരീക്ഷയിൽ 715 ആക്കി. എന്ത് സംഭവിച്ചാലും അത് നല്ലതിനു വേണ്ടിയാണ്. സമരത്തെക്കുറിച്ച് പ്രതികരിക്കുന്നില്ല' - പൻഷുൽ പറഞ്ഞു.

നീറ്റ് പരീക്ഷയിൽ 720-ൽ 715 സ്‌കോർ ചെയ്താണ് രണ്ടാം റാങ്ക് നേടിയത്. ഹരിയാന സ്വദേശിയും ഡൽഹി ഗ്രേറ്റർ കൈലാഷ് കെ.ആർ മംഗളം വേൾഡ് സ്‌കൂൾ വിദ്യാർത്ഥിയുമാണ്. തുല്യ മാർക്ക് നേടിയ പഞ്ചാബ് സ്വദേശി ആര്യൻ ഗുപ്‌ത ടൈബ്രേക്കറിലാണ് ഒന്നാം റാങ്ക് നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360