ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ നടന്ന പുനഃപരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ അനുഭവം പങ്കുവച്ച് പൻഷുൽ ബൻസാലി. 99.9999 ശതമാനം മാർക്കോടെയാണ് ഹരിയാന സ്വദേശിയായ പൻഷുൽ രണ്ടാംറാങ്ക് സ്വന്തമാക്കിയത്.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആദ്യം പരീക്ഷ റദ്ദാക്കിയപ്പോൾ വലിയ നിരാശ തോന്നിയെങ്കിലും പിന്നീട് അതൊരു അവസരമായി കണ്ടുവെന്ന് പൻഷുൽ പറഞ്ഞു. ' പഠിക്കാൻ കഴിയുമ്പോൾ ഞാൻ എന്തിന് പ്രതിഷേധിക്കാൻ പോകണം? പകരം വീട്ടിലിരുന്ന് പഠിച്ച് മാർക്ക് മെച്ചപ്പെടുത്താമെന്നാണ് ഞാൻ ചിന്തിച്ചത്' - പൻഷുൽ വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൻഷുലിന്റെ വേറിട്ട പ്രതികരണം. ഡൽഹി ഗ്രേറ്റർ കൈലാഷിലെ കെആർ മംഗളം വേൾഡ് സ്കൂളിലെ വിദ്യാർത്ഥിയായ പൻഷുൽ പുനഃപരീക്ഷയിൽ 720ൽ 715 മാർക്ക് നേടിയാണ് രണ്ടാംറാങ്ക് നേടിയത്. ആദ്യ പരീക്ഷയിൽ 706 മാർക്കായിരുന്നു.
മേയ് 3ന് നടന്ന ആദ്യ പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ ആരോപണത്തെ തുടർന്ന് മേയ് 12നാണ് റദ്ദാക്കിയത്. തുടർന്ന് കനത്ത സുരക്ഷയിൽ ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയും ജൂലയ് 16ന് ഫലം പ്രഖ്യാപിക്കുകയുമായിരുന്നു.
'മുൻപത്തെ അതേ പഠനരീതി തുടർന്നതോടെ മികച്ച വിജയം നേടാനായി. എല്ലാം മറന്ന് ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്ത് സംഭവിച്ചാലും അത് നല്ലതിനായിരിക്കുമെന്ന് ഉറച്ച് വിശ്വസിച്ചു'- പൻഷുൽ വിശദീകരിച്ചു. അതേസമയം നിലവിൽ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരിക്കാൻ പൻഷുൽ തയ്യാറായില്ല.
Amidst widespread protests over the NEET paper leak, Haryana student Panshul Bansali secured second rank in the re-examination with an improved score of 715 out of 720. Instead of joining demonstrations, Bansali focused on studying at home, leveraging the cancelled initial exam as an opportunity to achieve a 99.9999 percentile and his success.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |