SignIn
Kerala Kaumudi Online
Saturday, 13 June 2026 2.25 PM IST

മൂന്നു കുട്ടികളെങ്കിൽ 30000,​ നാലായാൽ 40000; നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി

naidu-

അമരാവതി: സംസ്ഥാനത്തെ ജനസംഖ്യ നിരക്കിലുണ്ടായ കുറവ് പരിഹരിക്കുന്നതിന് നിർണായക പ്രഖ്യാപനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40000 രൂപയും സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ശ്രീകാക്കുളം ജില്ലയിലെ നരസന്ന പേട്ടയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

സം​സ്ഥാ​ന​ത്തെ​ ​ജ​ന​സം​ഖ്യാ​ ​കു​റ​വ് ​പ​രി​ഹ​രി​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​ ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​ ​പ​റ​ഞ്ഞു.​ ​ഒ​രി​ക്ക​ൽ​ ​ജ​ന​സം​ഖ്യാ​ ​നി​യ​ന്ത്ര​ണ​ത്തി​ന് ​വാ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ​ ​ജ​ന​ന​ നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സ​മൂ​ഹം​ ​ഒ​രു​മി​ച്ച് ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ ​സ​മ​യ​മാ​ണ്.​ ​ഒ​രു ​മാ​സ​ത്തി​ന​കം​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യി​ക്കു​മെ​ന്നും​ ​ ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​​ര​ണ്ടാ​മ​ത്തെ​ ​കു​ട്ടി​ക്ക് 25,000​ ​രൂ​പ​ ​പ്രോ​ത്സാ​ഹ​ന​മാ​യി​ ​ന​ൽ​കു​ന്ന​ത് ​സ​ർ​ക്കാ​ർ​ ​പ​രി​ഗ​ണി​ക്കു​ന്ന​താ​യി കഴിഞ്ഞ മാർച്ച് മാസത്തിൽ ​നാ​യി​ഡു​ ​അ​റി​യി​ച്ചി​രു​ന്നു. പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

കുഞ്ഞുങ്ങൾ ജനിച്ച ഉടൻ തന്നെ ഈ പണം കുടുംബങ്ങൾക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുമാനം വർദ്ധിക്കുന്നതിന് അനുസരിച്ച് പല ദമ്പതിമാരും ഒരു കുട്ടിയെന്ന തീരുമാനത്തിലേക്ക് മാറുന്നതും ആദ്യത്തെ കുട്ടി ആൺകുട്ടിയല്ലെങ്കിൽ മാത്രം രണ്ടാമത്തെ കുട്ടിയെകുറിച്ച് ചിന്തിക്കുന്നതുമായ പ്രവണതകൾ സംസ്ഥാനത്ത് കണ്ടുവരുന്നുണ്ട്. ഇത് ജനസംഖ്യാ വളർച്ചയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CM, ANDHRA, CHANDRA BABU NAIDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360