SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.52 AM IST

രാജ്യത്തെ ആദ്യ ബുള്ളറ്ര് ട്രെയിനിന്റെ ഡിസൈൻ പുറത്ത്

k

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈൻ ഇന്നലെ റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. നിർദ്ദിഷ്‌ട മുംബയ്-അഹമ്മദാബാദ് ബുള്ളറ്ര് ട്രെയിനിന്റെ ഡിസൈൻ ഡൽഹിയിലെ റെയിൽ ഭവൻ സമുച്ചയത്തിനു പുറത്തെ നാലാം നമ്പർ ഗേറ്റിനു മുന്നിൽ സ്ഥാപിച്ചു. ചാര,​ഓറഞ്ച് ഗോൾഡ് നിറത്തിൽ ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിനെ ഓ‌ർമ്മിപ്പിക്കുന്ന ഡിസൈനാണിത്. 2027 ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ,നിർമ്മാണ പ്രവർത്തനങ്ങൾ അതിദ്രുതം പുരോഗമിക്കുകയാണ്. ഗുജറാത്തിലെ എട്ട് സ്റ്റേഷനുകളിൽ ഫൗണ്ടേഷൻ വർക്ക് പൂ‌ർത്തിയായി. ഘട്ടംഘട്ടമായി മുംബയ്-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി തുറന്നുകൊടുക്കുന്നത്. ആദ്യഘട്ടത്തിൽ ഗുജറാത്തിലെ സൂറത്തിനും വാപിക്കുമിടയിലെ 100 കിലോമീറ്ററിൽ ഓടിക്കും. 2029ഓടെ പദ്ധതി പൂ‌ർണമാകും. ജാപ്പനീസ് റെയിൽവേസുമായി സഹകരിച്ചാണിത്. രണ്ടു മണിക്കൂറിൽ താഴെയാണ് ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം. മറ്റു ട്രെയിനുകളിൽ 7 മണിക്കൂറിലേറെ.

508 കിലോമീറ്റർ

1.98 ലക്ഷം കോടിയുടെ പദ്ധതി

508 കിലോമീറ്റർ റെയിൽ പാത

മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവയിലൂടെ കടന്നുപോകും

12 സ്റ്റേഷനുകൾ

മുംബയ്,താനെ,വിരാ‌ർ,ബൊയ്സാ‌ർ,വാപി,ബില്ലിമോറ,സൂറത്ത്,ഭറൂച്ച്,വഡോദര,ആനന്ദ്,അഹമ്മദാബാദ്,സബർമതി

1389.5 ഹെക്‌ടർ ഭൂമി ഏറ്രെടുത്തു

തദ്ദേശീയമായി കോച്ചുണ്ടാക്കുന്നത് റെയിൽവേയുടെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയും ബെംഗളൂരുവിലെ ബി.ഇ.എം.എൽ ലിമിറ്റഡും ചേർന്ന്. ചെലവ് 867 കോടി.

ഒരു കോച്ച് നിർമ്മിക്കാൻ 28 കോടി ചെലവ്

ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 280 കിലോമീറ്റർ

മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയുന്ന തരത്തിലാണ് ട്രാക്കുകൾ നിർമ്മിക്കുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360