SignIn
Kerala Kaumudi Online
Thursday, 04 June 2026 1.46 AM IST

ഏക രാജ്യസഭാസീറ്റ് കോൺഗ്രസിന് നൽകി വിജയ്

i

ചെന്നൈ: തമിഴ്നാട്ടിൽ രാജ്യസഭയിലേക്കുള്ള ഏക സീറ്റ് കോൺഗ്രസിന് നൽകി ടി.വി.കെ. മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അദ്ധ്യക്ഷനുമായ സി.ജോസഫ് വിജയ്‌യാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച കോൺഗ്രസ് നേതാവ് പി.ചിദംബരവുമായി വിജയ് നടത്തിയ ചർച്ചയിലാണ് അന്തിമതീരുമാനമുണ്ടായത്.

കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി സ്ഥാനാർത്ഥിയായേക്കും. ഡി.എം.കെ മുന്നണിയുടെ ഭാഗമായിരിക്കെ വിജയ്‌യുമായി ആദ്യ ചർച്ച നടത്തിയ കോൺഗ്രസ് നേതാവാണ് പ്രവീൺ. അണ്ണാ ഡി.എം.കെ എം.പിയായിരുന്ന സി.വി. ഷൺമുഖം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിന് പിന്നാലെ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് 18ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360