SignIn
Kerala Kaumudi Online
Monday, 08 June 2026 2.07 AM IST

ചരിത്രത്തിൽ ആദ്യം, ജനനനിരക്ക് കുറയുന്നു, ജനസംഖ്യയിലും പ്രതിഫലിക്കും

birth

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി രാജ്യത്ത് ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ജനസംഖ്യാ സ്ഥിരത നിലനിറുത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മിഷണർ ഓഫീസ് പുറത്തുവിട്ട 2024ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്.ആർ.എസ്) റിപ്പോർട്ട് പ്രകാരം രാജ്യത്തെ പ്രസവ നിരക്ക് 1.9ആയി കുറഞ്ഞു. ജനസംഖ്യാ നിരക്ക് നിയന്ത്രിക്കാനുള്ള 2.1 എന്ന മാനദണ്ഡത്തിനും താഴെയാണിത്. ദേശീയ ശരാശരി 1.9 ആണെങ്കിലും ചില സംസ്ഥാനങ്ങളിൽ ജനന നിരക്ക് കൂടുതലാണ്.1.9 എന്ന നിരക്ക് നിലനിറുത്താനായാൽ ജനസംഖ്യ കുറയാൻ തുടങ്ങും. നിലവിൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.2023ൽ ചൈനയെ പിന്തള്ളി ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു.

ഒരു സ്‌ത്രീ ജന്മം നൽകാൻ സാദ്ധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണം കണക്കാക്കിയാണ് ജനനനിരക്ക് രേഖപ്പെടുത്തുക.

ജനനനിരക്ക് കൂടുതൽ

ബീഹാർ....... 2.9

ഉത്തർപ്രദേശ് ..... 2.6

 മദ്ധ്യപ്രദേശ്...... 2.4

 രാജസ്ഥാൻ............. 2.3

 ഡൽഹി............1.2

 കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ........1.3

ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ജമ്മു കാശ്മീർ, പഞ്ചാബ് .......1.4

 ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന...............1.5

ചെലവ് കൂടുതൽ

(ജനന നിരക്ക് കുറയുന്നതിനുകാരണം)

 കുട്ടികളെ വളർത്തുന്നതിലെ ചെലവ്

 നഗരവത്‌കരണത്തിനൊപ്പം കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് 70 ശതമാനം ആളുകളും അണുകുടുംബങ്ങളിലേക്ക് മാറിയതോടെ കുട്ടികളെ വളർത്തൽ മാതാപിതാക്കൾക്ക് വലിയ സമ്മർദ്ദമാകുന്നു

 ചെറിയ കുടുംബം മെച്ചമാണെന്ന പ്രവണത

പ്രശംസിച്ച് മസ്‌ക്

ഇന്ത്യയിലെ ജനന നിരക്ക് കുറഞ്ഞതിനെ പ്രശംസിച്ച് ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്‌ക്. ഇന്ത്യയിൽ വിദ്യാസമ്പന്നർക്കിടയിൽ ജനനനിരക്ക് കുറയുന്ന പ്രവണത നേരത്തെയുണ്ടെന്നും എക്‌സിൽ അദ്ദേഹം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360