SignIn
Kerala Kaumudi Online
Monday, 08 June 2026 2.59 AM IST

പീഡനക്കേസിൽ തൃണമൂൽ കൗൺസിലർ അറസ്റ്റിൽ

r

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ തൃണമൂൽ കോൺഗ്രസ് കൗൺസിലർ മുഹമ്മദ് ജാസിമുദ്ദീൻ അറസ്റ്റിൽ. സംസ്ഥാനത്ത് അധികാരമാറ്റത്തിന് ശേഷം വിവിധ കേസുകളിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ തൃണമൂൽ കൗൺസിലറാണിത്.

സെൻട്രൽ കൊൽക്കത്തയിലെ ജോറാസങ്കോ മേഖലയിലെ കൗൺസിലറായ ജാസിമുദ്ദീനെ ഇന്നലെ ഉച്ചകഴിഞ്ഞ് വസതിയിൽ നിന്നാണ് അറസ്റ്റു ചെയ്‌തത്. രാവിലെ ആറിന് പൊലീസ് അറസ്റ്റുചെയ്യാൻ വീട്ടിലെത്തിയെങ്കിലും ജാസിമുദ്ദീൻ പുറത്തുവരാൻ തയ്യാറായില്ല. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ആറ് മണിക്കൂർ കഴിഞ്ഞാണ് അറസ്റ്റുണ്ടായത്. അറസ്റ്റു ചെയ്‌ത കൗൺസിലർക്കു നേരെ ബി.ജെ.പി പ്രവർത്തകർ ചീമുട്ടയെറിഞ്ഞു.

പെൺകുട്ടിയെ ജാസിമുദ്ദീനും കൂട്ടാളികളും ചേർന്ന് മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ചിരുന്നു. ശനിയാഴ്ച, കലബാഗൻ പ്രദേശത്ത് വെച്ച് ഇയാൾ വീണ്ടും പീഡിപ്പിക്കുകയും പഴയ കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. മുൻപ് സി.പി.എമ്മിലായിരുന്ന ജാസിമുദ്ദീൻ 2015ലാണ് തൃണമൂലിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360