SignIn
Kerala Kaumudi Online
Monday, 08 June 2026 2.59 AM IST

യു.എൻ അവാർഡ്: മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

d

ന്യൂഡൽഹി: യു.എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഒഫ് ദ ഇയർ അവാർഡ് നേടിയ ലെബനനിലെ യു.എൻ സേനാംഗമായ മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലെബനനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയിലെ ആദ്യ സേനാ ഹെലികോപ്റ്റർ പൈലറ്റ് കൂടിയായ അഭിലാഷ അവാർഡിന് അർഹയായത്.

ബഹുമതി മേജർ അഭിലാഷയുടെ സേവനത്തിനും ഐക്യരാഷ്ട്രസഭ സമാധാനപാലനത്തിൽ ഇന്ത്യ നൽകുന്ന സംഭാവനകൾക്കുമുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ യുവതയ്ക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നേട്ടം പ്രചോദനമാണെന്നും പറഞ്ഞു.

ലെബനനിലെ യു.എൻ ഇടക്കാല സേനയിൽ (യുണിഫിൽ) വനിതാ എൻഗേജ്‌മെന്റ് ടീം കമാൻഡറാണ് മേജർ അഭിലാഷ. 2018-ൽ ആർമി എയർ ഡിഫൻസ് കോർപ്സിൽ കമ്മീഷൻ ചെയ്ത അഭിലാഷ ലെബനനിലെ 5,000-ത്തിലധികം സ്ത്രീകളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി നടത്തിയ തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ പരിപാടികളാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. 75 വനിതകൾക്ക് ഇന്ത്യൻ സ്കോളർഷിപ്പും നേടിക്കൊടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360