
ബംഗളൂരു: കർണാടകയിൽ 41 കാരിയെ മദ്യം നൽകി മയക്കിയശേഷം കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തിൽ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവൻഗെരെ ജില്ലയിലെ ബസവപട്ടണയ്ക്കടുത്തുള്ള ഗ്രാമത്തിൽ കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം. മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് ഈ സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറത്തുവന്നത്.
കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് പോകുകയായിരുന്നു സ്ത്രീ. വഴിക്കുവച്ച് രണ്ടുപേർ സഹായിക്കാമെന്നുപറഞ്ഞ് സമീപിച്ചു.
നിർബന്ധിച്ച് ഒരു ശീതള പാനീയം കഴിപ്പിച്ചു. ഇതിൽ ലഹരി കലർത്തിയിരുന്നു. അബോധാവസ്ഥയിലായതോടെ അടുത്തുള്ള ഫാമിലെത്തിച്ച് ഒരു സംഘം ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ചിത്രങ്ങളും വീഡിയോയും പകർത്തുകയും വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
പരാതി കിട്ടിയ ഉടനെ പത്ത് പേരെയും അറസ്റ്ര് ചെയ്തതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചെന്നും അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |