SignIn
Kerala Kaumudi Online
Thursday, 29 October 2026 1.12 AM IST

സാം കോശിയെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

r

ന്യൂ‌‌ഡൽഹി: മലയാളിയായ പി. സാം കോശിയെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തു. നിലവിൽ തെലങ്കാന ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസാണ്. ഹൈക്കോടതി ജഡ്‌ജിമാരുടെ അഖിലേന്ത്യാ സീനിയോറിട്ടി പട്ടികയിൽ 13ാം സ്ഥാനത്താണ് കോശി. പത്തനംതിട്ടയിലാണ് കുടുംബവേരെങ്കിലും മദ്ധ്യപ്രദേശിലെ ജബൽപൂരിൽ 1967ലാണ് കോശിയുടെ ജനനം. 1991ൽ മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിൽ അഭിഭാഷക പ്രാക്‌ടീസ് ആരംഭിച്ചു. പിന്നീട് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ബിലാസ്‌പൂർ ബെഞ്ച് കേന്ദ്രീകരിച്ച് അഭിഭാഷകവൃത്തി തുടർന്നു. 2005-06 കാലത്ത് ഛത്തീസ്ഗഢിലെ ഡെപ്യൂട്ടി അഡ്വക്കേറ്ര് ജനറലായിരുന്നു. 2013 സെപ്‌തംബ‌റിൽ ഛത്തീസ്ഗഢ് ഹൈക്കോടതി ജഡ്‌ജിയായി നിയമനം. 2023 ജൂലായ് മുതൽ തെലങ്കാന ഹൈക്കോടതിയിൽ പ്രവർത്തിച്ചു വരുന്നു. 2025 ജൂലായിലാണ് അവിടെ ആക്‌ടിംഗ് ചീഫ് ജസ്റ്റിസായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUSTICE SAM KOSHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360