
ചെന്നൈ: തമിഴ്നാട്ടിൽ ഓട്ടോറിക്ഷ യാത്രാ നിരക്ക് വർദ്ധിപ്പിച്ച് ടി.വി.കെ സർക്കാർ. മിനിമം ചാർജ് 50 രൂപയാക്കി. ആദ്യ 1.8 കിലോമീറ്ററാണ് മിനിമം ചാർജിന്റെ പരിധിയിൽ വരിക. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം കൂടും. മലയോര മേഖലകളിലും രാത്രികാല യാത്രകൾക്കും വെയിറ്ര് ചെയ്യുന്നതിനും പ്രത്യേക നിരക്കാണ്. തമിഴ്നാട്ടിൽ 2013ന് ശേഷം ആദ്യമായാണ് ഓട്ടോചാർജ് വർദ്ധിപ്പിക്കുന്നത്. 2013 ഓഗസ്റ്റ് 25, 2014 ഒക്ടോബർ 16 തീയതികളിൽ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച മുൻകാല വിജ്ഞാപനങ്ങളെ റദ്ദാക്കിയാണ് പുതിയ ഉത്തരവ് നിലവിൽ വന്നത്. നേരത്തെ വെണ്ണ, തൈര്, പാലുകൊണ്ടുള്ള മധുരപലഹാരങ്ങൾ എന്നിവയുടെ വില വർദ്ധിപ്പിച്ചിരുന്നു. മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്നും പെട്രോൾ, ഡീസൽ, എൽ.പി.ജി സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർമാർ പ്രതിഷേധത്തിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |