
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷേമാനുകൂല്യവും മൂന്നു ശതമാനം വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2026 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഡി.എ. ഇത് 63 ആകും. 48.54 ലക്ഷം ജീവനക്കാർക്കും 68.71 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. വർദ്ധനയിലൂടെ ഖജനാവിന് പ്രതിവർഷം 10,016.10 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |