SignIn
Kerala Kaumudi Online
Thursday, 29 October 2026 1.44 AM IST

എം.എൽ.സി തിരഞ്ഞെടുപ്പ്: കോൺഗ്രസിന് കനത്ത തിരിച്ചടി, കർണാടക എൻ.ഡി.എ തൂത്തു വാരി

e

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ 28 നിയമ നിർമ്മാണ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ഒടുവിലത്തെ വിവര പ്രകാരം ഒരിടത്തും വിജയിക്കാനാകാത്ത കോൺഗ്രസിന് കർണാടകയിൽ ഭരണത്തിലിരിക്കെ നാലു സീറ്റുകളും നഷ്ടമായി. ബി.ജെ.പി മൂന്നും സഖ്യകക്ഷിയായ ജെ.ഡി.എസ് ഒന്നും നേടി.

ഉത്തർപ്രദേശിൽ 11 സീറ്റുകളിൽ ബി.ജെ.പി അഞ്ചും സമാജ്‌വാദി പാർട്ടി മൂന്നും നേടി. ബാക്കിയുള്ള സീറ്റുകളിൽ വോട്ടെണ്ണൽ തുടരുകയാണ്. ബിഹാറിൽ എട്ടു സീറ്റുകളിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യം നാലും, ആർ.ജെ.ഡി, ജൻ സൂരാജ് പാർട്ടികൾ ഓരോന്നും നേടി. രണ്ടു സ്വതന്ത്രരും വിജയിച്ചു. മഹാരാഷ്ട്രയിലെ അഞ്ചു സീറ്റുകളിലും വോട്ടെണ്ണൽ തുടരുകയാണ്. ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.


പ​രി​ഹ​സി​ച്ച് ​മോ​ദി

കൃ​ത്രി​മം​ ​ഒ​ഴി​വാ​ക്കാ​ൻ​ ഇ.​വി.​എം​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​കോ​ൺ​ഗ്ര​സ് ​നാ​ലു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ബാ​ല​റ്റ് ​പേ​പ്പ​റി​ൽ​ ​ന​ട​ന്ന​ ​എം.​എ​ൽ.​സി​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തോ​റ്റ​തി​നെ​ ​പ​രി​ഹ​സി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​കോ​ൺ​ഗ്ര​സ് ​എ​ത്ര​ ​സീ​റ്റു​ക​ൾ​ ​നേ​ടി​യെ​ന്ന് ​ഊ​ഹി​ക്കാ​മോ​ ​എ​ന്ന് ​പ​രി​ഹാ​സ​ ​രൂ​പേ​ണേ​ ​എ​ക്‌​സി​ലൂടെ ​ചോ​ദി​ച്ചു.​ബി.​ജെ.​പി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ജ​യ​ങ്ങ​ൾ​ ​വോ​ട്ടിം​ഗ് ​യ​ന്ത്ര​ത്തി​ലെ​ ​വോ​ട്ടു​ ​കൊ​ള്ള​യി​ലൂ​ടെ​ ​ആ​ണെ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​മോ​ദി.


കാ​ഴ്ച​ ​ക​ണ്ടു​ ​ന​ട​ന്നാ​ൽ​ ​ജ​ന​പി​ന്തു​ണ​ ​കി​ട്ടി​ല്ലെ​ന്നും​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്യ​ണ​മെ​ന്നും​ ​മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​വി​യ​റ്റ്‌​നാം​ ​യാ​ത്ര​ ​സൂ​ചി​പ്പി​ച്ച് ​ബി.​ജെ.​പി​ ​നേതാവ് ​സു​ധാം​ശു​ ​ത്രി​വേ​ദി​യും​ ​പ​രി​ഹ​സി​ച്ചു.​ ​വോ​ട്ടിം​ഗ് ​യ​ന്ത്ര​മാ​യാ​ലും​ ​ബാ​ല​റ്റ് ​പേ​പ്പ​റാ​യാ​ലും​ ​വോ​ട്ട​ർ​മാ​രെ​ ​പി​ന്തു​ണ​യ്‌​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​യു​ന്നി​ല്ലെ​ന്ന് ​തെ​ളി​ഞ്ഞു.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​യാ​ത്ര​ ​ചെ​യ്‌​തു​ ​ന​ട​ന്ന​ ​സ​മ​യ​ത്ത് ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​നി​തി​ൻ​ ​ന​ബി​നും​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യും​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലും​ ​പ​ഞ്ചാ​ബി​ലും​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു​ ​എ​ന്നും​ ​പറഞ്ഞു.

English Summary

The Congress party suffered a major setback in elections to 28 Legislative Council seats across four states. According to the latest information, Congress failed to win any seats and lost all four seats in Karnataka despite being in power in the state.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARNATAKA, MLC ELECTIONS, BJP WON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360