
അലഹബാദ്: അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകർ നടത്തിയ പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങൾ. മുദ്രാവാക്യം വിളിച്ച് കോടതി മുറിയിലേക്ക് ഇരച്ചുകയറിയ അഭിഭാഷകർ, ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമുൾപ്പെടെ തല്ലിത്തകർത്തു. ജസ്റ്റിസ് അജയ് ഭനോടിന്റെ മുറിയാണ് തകർത്തത്. അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ജസ്റ്റിസിനെതിരെ ബാർ അസോസിയേഷൻ പ്രതിഷേധം നടത്തിയത്. അഭിഭാഷകർക്കായി നീക്കിവച്ച നിരയിൽ പോലീസ് ഉദ്യോഗസ്ഥൻ ഇരുന്നതിനെ എതിർത്ത അഭിഭാഷകനോട് മാപ്പ് പറയാൻ ജസ്റ്റിസ് അജയ് ഭാനോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ബാർ അസോസിയേഷനെ പ്രകോപിപ്പിച്ചത്. അഭിഭാഷകനെ ജയിലിലേക്ക് അയയ്ക്കുമെന്ന് ജസ്റ്റിസ് അജയ് ഭാനോട്ട് ഭീഷണിപ്പെടുത്തിയതായും മറ്റൊരു മുതിർന്ന അഭിഭാഷകനെ ജസ്റ്റിസ് പരിഹസിച്ചതായും പ്രതിഷേധക്കാർ ആരോപിക്കുന്നു. അതിനിടെ അക്രമസംഭവം ഗുരുതരമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച
ജസ്റ്റിസ് അരുൺ കുമാർ സിംഗ് ദേശ്വാൾ സി.സി ടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ രജിസ്ട്രാരോട് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |