SignIn
Kerala Kaumudi Online
Friday, 12 June 2026 1.57 AM IST

വയോജന വകുപ്പ്: കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി, നീതി ആയോഗ് യോഗത്തിൽ

a

ന്യൂഡൽഹി: കേരളത്തിൽ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഡൽഹിയിൽ നടന്ന നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിലെ പ്രസംഗത്തിലാണ് മോദി കേരളത്തിലെ നടപടി മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകണമെന്ന് ചൂണ്ടിക്കാട്ടിയത്. വയോജനങ്ങളുടെ ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട സിൽവർ ഇക്കോണമി വ്യവസ്ഥയിൽ നിർണായകമാണ് കേരളത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ കേരളത്തിലെ പുതിയ സർക്കാർ നടപ്പാക്കാൻ പോകുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദീകരിക്കവേ വയോജനങ്ങൾക്കായി വകുപ്പ് രൂപീകരിച്ചത് സൂചിപ്പിച്ചിരുന്നു. പിന്നാലെയാണ് മോദിയുടെ അഭിനന്ദനം.

2047ലെ വികസിത ഇന്ത്യയ്‌ക്കായുള്ള മാനുഷിക സമഗ്ര വികസനം എന്ന ആശയവുമായി ബന്ധപ്പെട്ട് കേരളത്തിലെ തുറമുഖ വികസനം, എം.എസ്.എം.ഇ മേഖലയുടെ വെല്ലുവിളികൾ, സാദ്ധ്യതകൾ തുടങ്ങിയവയും വി.ഡി.സതീശൻ വിശദീകരിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി. റവന്യു കമ്മി നേരിടാൻ ധനകാര്യ കമ്മിഷനിൽ നിന്ന് ലഭിച്ചിരുന്ന സഹായം നിറുത്തലാക്കിയത് സംസ്ഥാനത്തിന് വൻ തിരിച്ചടിയാണ്. ഇതിന് ബദൽ സഹായം നൽകണമെന്നും ആവശ്യപ്പെട്ടു.

പുതിയ മുഖ്യമന്ത്രിമാർക്കൊപ്പം

മോദിയുടെ ഉച്ചഭക്ഷണം

നീതി ആയോഗ് യോഗത്തിനിടെ പുതിയ മുഖ്യമന്ത്രിമാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും ഭക്ഷണം ഒരു ഹാളിലായിരുന്നെങ്കിലും പ്രധാനമന്ത്രി ഭക്ഷണം കഴിച്ചത് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്കൊപ്പമായിരുന്നു.

ജമ്മുകാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ‌്‌ദുള്ള, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനി എന്നിവരെയും പ്രധാനമന്ത്രി ഒപ്പമിരുത്തി. പുതിയ സർക്കാരുകൾ നടപ്പാക്കാൻ പോകുന്ന തീരുമാനങ്ങളെയും പരിഷ്‌‌കാരങ്ങളെയും കുറിച്ച് പ്രധാനമന്ത്രി അന്വേഷിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.

70​ ​കോ​ടി​ ​യു​വാ​ക്ക​ളെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം​:​ ​പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി​:​ 2047​ലെ​ ​വി​ക​സി​ത​ ​ഭാ​ര​തം​ ​എ​ന്ന​ ​ല​ക്ഷ്യം​ ​കൈ​വ​രി​ക്കാ​ൻ​ 25​ ​വ​യ​സി​നു​ ​താ​ഴെ​ ​പ്രാ​യ​മു​ള്ള​ 70​ ​കോ​ടി​യോ​ളം​ ​യു​വാ​ക്ക​ളെ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​സം​സ്ഥാ​ന​ങ്ങ​ളോ​ട് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ആ​ഹ്വാ​നം​ ​ചെ​യ്‌​തു.​ ​സം​സ്ഥാ​ന​ങ്ങ​ൾ​ 100​ ​ദി​വ​സ​ത്തി​നു​ള്ളി​ലും​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തി​നു​ള്ളി​ലും​ 10​ ​വ​ർ​ഷ​ത്തി​നു​ള്ളി​ലും​ ​കൈ​വ​രി​ക്കേ​ണ്ട​ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് ​രൂ​പം​ ​ന​ൽ​ക​ണ​മെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​നി​തി​ ​ആ​യോ​ഗി​ന്റെ​ 11​-ാ​മ​ത് ​ഗ​വേ​ണിം​ഗ് ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​പ്ര​ധാ​ന​മ​ന്ത്രി.​ ​രാ​ജ്യ​ത്തെ​ 28​ ​മു​ഖ്യ​മ​ന്ത്രി​മാ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​നീ​തി​ ​ആ​യോ​ഗ് ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണി​ത്.​ ​ഭ​ര​ണ​ത്തി​ൽ​ 12​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​മു​ഖ്യ​മ​ന്ത്രി​മാ​ർ​ ​അ​ഭി​ന​ന്ദി​ച്ചു.
എ.​ഐ​യെ​ ​ഒ​രു​ ​അ​വ​സ​ര​മാ​യി​ ​കാ​ണ​ണം.​ ​മ​യ​ക്കു​മ​രു​ന്ന് ​ദു​രു​പ​യോ​ഗം,​ ​സൈ​ബ​ർ​ ​ത​ട്ടി​പ്പ് ​തു​ട​ങ്ങി​യ​ ​സാ​മൂ​ഹ്യ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടാ​ൻ​ ​പ്ര​തി​രോ​ധ​ ​ബോ​ധ​വ​ൽ​ക്ക​ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ള്ള​ണ​മെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360