
മുംബയ്: നാളെയുടെ പ്രതീക്ഷയായ യുവതലമുറയിൽ നിന്നുണ്ടായ അപക്വവും ആശങ്കാജനകവുമായ പരാമർശങ്ങളും പ്രതികരണങ്ങളുമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമത്തിൽ ചർച്ച.
370 രൂപയുടെ
ബിരിയാണിക്ക് ചൂഷണം
'370 രൂപയുടെ ബിരിയാണി നൽകിയതിനു പകരം യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു'- പറഞ്ഞ
യുവാവും ചുറ്റുമിരുന്നവരും തലകുലുക്കി ചിരിച്ചു. സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും വെബ് ഡെവലപ്പറുമായ ഹിമാൻഷു ജാഗ്രയെന്ന 23കാരനെയാണ് ഡിസൈനിംഗ് കമ്പനി പുറത്താക്കിയത്.
പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ പ്രണീത് മോറെയുടെ ഷോയിലാണ് കാണിയായെത്തിയ ഹിമാൻഷു വിവാദ പരാമർശം നടത്തിയത്. ഡേറ്റിംഗ് അനുഭവം പങ്കുവയ്ക്കാൻ
പറഞ്ഞപ്പോഴായിരുന്നു പരാമർശം. ഇതോടെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി.
ഡേറ്റിംഗിനു പോയപ്പോൾ 370 രൂപ ചെലവാക്കി ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും അതിന് പകരമായി ലൈംഗികത പ്രതീക്ഷിച്ചുവെന്നും
എതിർപ്പ് അവഗണിച്ച് ബലമായി ചുംബിച്ചുവെന്നും പറഞ്ഞു. പൊട്ടിച്ചിരിച്ച സദസ് ഇത് അപമാനമാണെന്നും ആശങ്കയുളവാക്കുന്നതാണെന്നും ആളുകൾ പ്രതികരിച്ചു.
'മൃതദേഹങ്ങളെ
കമന്റടിക്കും'
പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ് കോമഡി പരിപാടിയിൽ തന്നെ മറ്റൊരു ആശങ്കപ്പെടുത്തുന്ന വാർത്തയുമുണ്ടായി. മുംബയിലെ ആശുപത്രിയിൽ ഡോക്ടറായ സേജൽ പവാർ പുരുഷ മൃദേഹങ്ങളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. അവരും സദസും പൊട്ടിച്ചിരിച്ചു. പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സമയത്ത് ശാരീരിക പ്രത്യേകതകൾ പറഞ്ഞ് പരിഹസിക്കാറുണ്ടെന്നും അത്തരം കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കുവക്കാറുണ്ടെന്നുമായിരുന്നു സേജലിന്റെ പ്രതികരണം.
പരാമർശം വിവാദമായി. ഡോക്ടറുടെ നടപടി മെഡിക്കൽ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് വിമർശനമുയർത്തിയത്. പിന്നാലെ അവർ ക്ഷമാപണവുമായി രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |