
നാഗാ വംശജരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിനുപിന്നാലെ
ഇംഫാൽ: മണിപ്പൂരിൽ ആറ് നാഗാ വംശജരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനുപിന്നാലെ സംഘർഷം രൂക്ഷം. സേനാപതി, കാംഗ്ജോംഗ് ജില്ലകളിൽ നടന്ന ആക്രമണത്തിൽ രണ്ട് കുക്കി വംശജർ കൊല്ലപ്പെട്ടു. കുൽതു ഗ്രാമത്തിൽ ഇന്നലെ പുലർച്ചെയാണ് അജ്ഞാതർ രണ്ട് കുക്കികളെ വെടിവച്ചു കൊലപ്പെടുത്തിയത്. പള്ളിയുൾപ്പെടെ ഏഴ് കെട്ടിടങ്ങൾ കത്തിച്ചു. ആക്രമണം നടത്തിയത് നാഗാ സായുധ സംഘമാണെന്ന് ഈസ്റ്റേൺ കുക്കി ചീഫ്സ് അസോസിയേഷൻ ആരോപിച്ചു. രണ്ട് കുക്കി സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ഈസ്റ്റേൺ കമാൻഡ് നാഗാ വില്ലേജ് ഗാർഡ് പ്രതികരിച്ചു. മേയ് 9ന് നാഗാവിഭാഗം മൂന്ന് കുക്കി വൈദികരെ കൊലപ്പെടുത്തിയതോടെയാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. ഇതിനെത്തുടർന്ന് ഇരുവിഭാഗങ്ങളും എതിർചേരിയിൽപ്പെട്ട ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി.ഇവരിൽ ഭൂരിഭാഗം പേരെയും ഇരുവിഭാഗങ്ങളും ചർച്ചകളിലൂടെ വിട്ടയച്ചെങ്കിലും, ആറ് നാഗാ വംശജരെ കാണാതായിരുന്നു. തെരച്ചിലിനിടെ ഇവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച കണ്ടെടുത്തു. തുടർന്ന് സേനാപതി ജില്ലയിൽ വൻ പ്രതിഷേധമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |