
അഹമ്മദാബാദ്: വിമാനത്തിന്റെ ടോയ്‌ലെറ്റിനുള്ളിലെ സ്‌പീക്കർ ബോക്‌സിനുള്ളിൽ നിന്ന് 4.26 കോടി വിലമതിക്കുന്ന സ്വർണ ബിസ്‌കറ്റുകൾ പിടികൂടി. ഇൻഡിഗോ 1478 വിമാനത്തിന്റെ ടോയ്‌ലെറ്റിൽ സ്ഥാപിച്ചിരിക്കുന്ന സ്‌പീക്കർ ബോക്‌സിനുള്ളിൽ അതീവ രഹസ്യമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. വിമാനം വെള്ളിയാഴ്ച ദുബായിൽ നിന്ന് സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
വിമാന എഞ്ചിനീയർമാരുടെ പ്രത്യേക സ്‌പീക്കർ ബോക്‌സ് തുറന്ന് പരിശോധിക്കുകയായിരുന്നു. കറുത്ത ടേപ്പിൽ പൊതിഞ്ഞ രണ്ട് പാക്കറ്റുകളിലായാണ് സ്വർണബിസ്‌കറ്റുകൾ കണ്ടെത്തിയത്. അന്താരാഷ്‌ട്ര വിപണിയിൽ ഏകദേശം 2.8 കിലോഗ്രാം തൂക്കംവരുന്ന 24 കാരറ്റിന്റെ 24 വിദേശനിർമ്മിത സ്വർണബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്.
വിമാനത്തിലെ യാത്രക്കാരോ ജീവനക്കാരോ സ്വർണത്തിന്റെ അവകാശം ഉന്നയിച്ച് മുന്നോട്ട് വന്നിട്ടില്ല. പിടിച്ചെടുത്ത സ്വർണം 1962ലെ കസ്റ്റംസ് ആക്‌ട് പ്രകാരം അവകാശികളില്ലാത്ത സ്വർണമായി കണക്കാക്കുകയും കണ്ടുകെട്ടുകയും ചെയ്‌തു, സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിപ്പിച്ചവരെ കണ്ടെത്തുന്നതിനായി അഹമ്മദാബാദ് കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |