SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.34 AM IST

ഇന്ത്യ-സ്ളോവാക്യ സമഗ്ര പങ്കാളിത്തത്തിന് ധാരണ

vnb

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഇന്ത്യയും സ്ളോവാക്യയും ധാരണയായി. ഭീകരവാദത്തിനെതിരെ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും കുടിയേറ്റ നടപടികൾ സുഗമമാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും സ‌്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.

1993ൽ സ്ളോവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്തെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 11 ധാരണകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താനും നിലവിലെ സഹകരണം ശക്തമാക്കാനുമാണ് സമഗ്ര പങ്കാളിത്തം ലക്ഷ്യമിടുന്നത്. ഇന്തോ-പസഫിക് സഹകരണം, പ്രാദേശിക കണക്റ്റിവിറ്റി, വ്യാപാരം, കപ്പൽ ഗതാഗതം, തർക്ക പരിഹാരം, അന്താരാഷ്ട്ര നിയമങ്ങൾ തുടങ്ങിയവയിൽ ധാരണയുണ്ടാക്കും.

ബ്രാറ്റിസ്ലാവയിൽ നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, തുടങ്ങിയവരും പങ്കെടുത്തു. ബ്രാ​റ്റി​സ്ലാ​വ​യി​ലെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​സ്ലോ​വാ​ക് ​ക​ലാ​കാ​ര​ൻ​മാ​ർ​ ​വ​ന്ദേ​ ​മാ​ത​രം​ ​ആ​ല​പി​ച്ച് ​സ്വീ​ക​രി​ച്ച​ത് ​ശ്ര​ദ്ധ​നേ​ടി.​ ​ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ​ന​ന്ദി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​മോ​ദി,​ ​വീ​ഡി​യോ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ​ങ്കു​വ​ച്ചു.

പ്രതിരോധ

സഹകരണം ശക്തമാക്കും

 ഇന്ത്യയും സ്ളോവാക്യയും പ്രതിരോധ, സുരക്ഷാ സഹകരണം ശക്തമാക്കും

 തൊഴിൽ കുടിയേറ്റം, ഡിജിറ്റൽ സാങ്കേതികവിദ്യ, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്രം, വിനോദ സഞ്ചാരം, ഓഡിയോ-വിഷ്വൽ മേഖലകളിലെ സഹകരണത്തിന് ധാരണാപത്രങ്ങൾ
 ക്വാണ്ടം കമ്മ്യൂണിക്കേഷൻ, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ സംരക്ഷണം എന്നിവയിൽ ധാരണ

 പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാച്ചുറോപ്പതിയും സ്ലോവാക് ഹെൽത്ത് സ്പാ പിയസ്റ്റനിയും തമ്മിൽ സഹകരിക്കും
 ഡൽഹി ഐ.ഐ.ടിയും സ്ലോവാക് സാങ്കേതിക സർവകലാശാലയും തമ്മിൽ വിദ്യാർത്ഥി കൈമാറ്റം, സ്‌കോളർഷിപ്പുകൾ, ഗവേഷണം എന്നിവയ്ക്ക് ധാരണ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360