SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.35 AM IST

സിറപ്പുകൾക്ക് ഡോക്‌ടറുടെ കുറിപ്പടി നിർബന്ധം

syrup

ന്യൂഡൽഹി: ചുമയ്‌ക്കുള്ള കഫ് സിറപ്പുകൾ ഉൾപ്പെടെ എല്ലാ തരം സിറപ്പുകളുടെയും വിൽപനയ്‌ക്ക് ഡോക്‌ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രണം ഇന്നലെ മുതൽ നിലവിൽ വന്നു.

നിയന്ത്രണം നടപ്പാക്കാൻ 1945 ലെ ഡ്രഗ്സ് നിയമം പ്രകാരം ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ വിൽക്കാവുന്ന മരുന്നുകൾ ഉൾപ്പെട്ട 'ഷെഡ്യൂൾ കെ'യിൽ നിന്ന് സിറപ്പുകൾ ഒഴിവാക്കി. ഈ വ്യവസ്ഥ പ്രകാരം 1,000-ൽ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ, ചില്ലറ വിൽപ്പന ലൈസൻസിംഗ് വ്യവസ്ഥകൾ പാലിക്കാതെ ചുമ സിറപ്പുകൾ വിൽക്കാൻ അനുവദിച്ചത് ദുരുപയോഗത്തിന് ഇടയാക്കിരുന്നു.2025ൽ മധ്യപ്രദേശിലും രാജസ്ഥാനിലും അഞ്ചു വയസിന് താഴെ പ്രായമുള്ള 20 കുട്ടികൾ മരിച്ചു. 2025 ഡിസംബറിൽ കരട് വിജ്ഞാപനമിറക്കി. പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് നിയന്ത്രണം നടപ്പാക്കുന്നത്. ബെനാഡ്രിൽ, ഗ്ലൈക്കോഡിൻ, ഇസഡ്എക്സ്, ടസ്ക് ഡിഎസ്, ഗ്രിലിങ്ക്റ്റസ്, കോസിൽസ്, ഹിമാലയ കോളെറ്റ്, ഡാബർ ഹോണിറ്റസ് തുടങ്ങിയ പ്രമുഖ കഫ് സിറപ്പ് ബ്രാൻഡുകൾ ഇനി മെഡിക്കൽ ഷോപ്പുകളിൽ നേരിട്ട് ചെന്ന് വാങ്ങാനാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COUGH SYRUPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360