
ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാൻ വിജയ് സർക്കാർ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ട്രാൻസ്പോർട്ട് കോർപറേഷനോട് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് കോർപറേഷന്റെ എല്ലാ ബസുകളിലും സൗജന്യയാത്ര അനുവദിക്കുമെന്ന് ടി.വി.കെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ സർക്കാർ ആരംഭിച്ച 'വിദ്യാൽ പയനം" പദ്ധതി പ്രകാരം സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, വികലാംഗർ, അവരുടെ സഹായികൾ എന്നിവർക്ക് ടി.എൻ.എസ്.ടി.സി നടത്തുന്ന തിരഞ്ഞെടുത്ത ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് അർഹതയുണ്ട്. 2026-27 ലെ ഇടക്കാല ബഡ് ജറ്റിൽ പദ്ധതിക്കുള്ള വിഹിതം 3,600 കോടി രൂപയിൽ നിന്ന് 4,000 കോടി രൂപയായി വർദ്ധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |