
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷാ ചോദ്യപേപ്പർ ചോർന്നുവെന്ന വാർത്ത വ്യാജമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. പരീക്ഷയ്‌ക്ക് മുൻപ് ചോദ്യപേപ്പർ പായ്‌ക്കറ്റ് പൊട്ടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ വ്യാജമാണെന്നും വ്യക്തമാക്കി.
19കാരി ജീവനൊടുക്കി
ഇന്നലെ നടന്ന നീറ്റ് പുനഃപരീക്ഷ എഴുതേണ്ടിയിരുന്ന 19കാരി ആത്മഹത്യ ചെയ്‌തു. ഹരിയാന ഹിസാർ ധനിഖാൻ ബഹാദൂർ ഗ്രാമത്തിലെ സിമ്രാൻ ആണ് മരിച്ചത്. കീടനാശിനി ഉള്ളിൽ ചെന്നാണ് മരണം. ഇന്നലെ രാവിലെ 11ന് പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ജീവനൊടുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |