
ന്യൂഡൽഹി:രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും. പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം സീഷെൽസ് ദേശീയ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് യാത്ര.പ്രധാനമന്ത്രി സീഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യും. ഇന്ത്യൻ പ്രവാസികളെയും കാണും.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹെർമിനിയുമായി സമുദ്ര സുരക്ഷ, പ്രതിരോധം, വ്യാപാരം, സുസ്ഥിര വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം, സാമ്പത്തിക വികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും.
രണ്ട് നാവികസേന കപ്പലുകൾ അടക്കം ഇന്ത്യൻ സേനാ വിഭാഗങ്ങളും സീഷെൽസ് ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.പ്രധാനമന്ത്രി മോദി അവസാനമായി സീഷെൽസ് സന്ദർശിച്ചത് 2015 ലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |