
ന്യൂഡൽഹി: ഡൽഹിയിൽ അവിഹിത ബന്ധം ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് വെടിവച്ചു കൊന്നു. സംഗം വിഹാർ മേഖലയിൽ വ്യാഴാഴ്ച വൈകിട്ട് നാലിനാണ് സംഭവം. കവിതയാണ് (30) കൊല്ലപ്പെട്ടത്. ഭർത്താവ് ശുഭം രാജ്പുതിനെ അറസ്റ്റ് ചെയ്‌തു. രണ്ടുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിൽ മൊഴി നൽകി. ശുഭം ചൂതാട്ടത്തിനും പോകുമായിരുന്നു. പണത്തിനായും നിരന്തരം വഴക്കിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |