SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.15 AM IST

ഇനി പറക്കും ബസ്

e

ഇനി അതും നടക്കും! ബസുകൾ പറക്കും. നഗരയാത്ര എളുപ്പമാക്കാൻ അത്തരമൊരു പദ്ധതി ആലോചിക്കുകയാണെന്നും ഭാവിയിൽ വിപ്ലവമാകുമെന്നും പറയുന്നു കേന്ദ്ര ഗതാഗത മന്ത്രിനിതിൻ ഗഡ്കരി. ലക്നൗവിൽ നടന്ന പരിപാടിയിലാണ് സ്വപ്ന പദ്ധതിയെക്കുറിച്ച് പറഞ്ഞത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗതാഗതരംഗത്തെ ആധുനികവത്കരിക്കാനുള്ള സർക്കാരിന്റെ വിശാലമായ ആശയമാണിത്. പദ്ധതിയുടെ സമയപരിധിയോ സാങ്കേതിക വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ഇത് മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങൾ, ബദൽ ഇന്ധനങ്ങൾ, റോപ്പ്‌വേകൾ, കേബിൾ കാറുകൾ, നഗര വ്യോമ ഗതാഗതം എന്നിവയുടെ വികസനത്തിലേക്ക് നയിക്കും. രാജ്യത്ത് അതിവേഗം വളരുന്ന നഗരജനസംഖ്യയ്ക്ക് വേഗമേറിയതും വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ യാത്രാസൗകര്യം സൃഷ്ടിക്കാൻ പറക്കും ബസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360