SignIn
Kerala Kaumudi Online
Monday, 20 July 2026 8.12 PM IST

അഗ്രികൾച്ചർ: സീറ്റ് അലോട്ട്‌മെന്റ് 31 മുതൽ

a

ന്യൂഡൽഹി: 2026-27 അദ്ധ്യയന വർഷത്തേക്കുള്ള അഗ്രികൾച്ചർ ബിരുദ കോഴ്സുകളുടെ ഓൺലൈൻ കൗൺസിലിംഗ് രജിസ്‌ട്രേഷൻ 26ന് ആരംഭിക്കും. 28 വരെ രജിസ്റ്റർ ചെയ്യാം.പ്രവേശന യോഗ്യത നേടിയ വിദ്യാർഥികൾക്ക് താൽപര്യ വിഷയങ്ങളുടെ മുൻഗണനപ്പട്ടിക https://icar.org.in എന്ന ഔദ്യോഗിക പോർട്ടലിലൂടെ നൽകാം. 23 വരെയാണ് ഇതിന് സമയം. നാല് ഘട്ടമായാണ് സീറ്റ് ആലോട്ട്‌മെന്റ്. ആദ്യ ഘട്ട അലോട്ട് മെന്റ് ജൂലായ് 31-നും അവസാനഘട്ടം ഓഗസ്റ്റ് 14-നുമാണ്.

കൗൺസിലിംഗ്

ഷെഡ്യൂൾ

റൗണ്ട് -1
സീറ്റ് അലോട്ട്‌മെന്റ്:- ജൂലായ് 31(രാവിലെ 11 മുതൽ)
ഡോക്യുമെന്റ് വെരിഫിക്കേഷൻ:- ഓഗസ്റ്റ് 2 വരെ
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി:- ഓഗസ്റ്റ് 3(രാത്രി എട്ട് വരെ)

റൗണ്ട് -2
സീറ്റ് അലോട്ട്‌മെന്റ്:- ഓഗസ്റ്റ് 6(രാവിലെ 11 മുതൽ)
ഡോക്യുമെന്റ് വെരിഫിക്കേഷൻ:- ഓഗസ്റ്റ് 7 വരെ
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി:- ഓഗസ്റ്റ് 7(രാത്രി എട്ട് വരെ)

റൗണ്ട് -3
സീറ്റ് അലോട്ട്‌മെന്റ്:- ഓഗസ്റ്റ് 10(രാവിലെ 11 മുതൽ)
ഡോക്യുമെന്റ് വെരിഫിക്കേഷൻ:- ഓഗസ്റ്റ് 11 വരെ
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി:- ഓഗസ്റ്റ് 11(രാത്രി എട്ട് വരെ)

റൗണ്ട് -4
സീറ്റ് അലോട്ട്‌മെന്റ്:- ഓഗസ്റ്റ് 14(രാവിലെ 11 മുതൽ)
ഡോക്യുമെന്റ് വെരിഫിക്കേഷൻ:- ഓഗസ്റ്റ് 16 വരെ
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി:- ഓഗസ്റ്റ് 16(രാത്രി എട്ട് വരെ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360