
ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. രണ്ടു ദിവസമായി പെയ്യുന്ന മഴയെത്തുടർന്ന് പ്രധാന റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. പാർലമെന്റ് മന്ദിര വളപ്പിലടക്കം വെള്ളക്കെട്ട് രൂക്ഷമാണ്. പ്രധാന പാതകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓഖ്ല, ഐ.ടി.ഒ, മിന്റോ ബ്രിഡ്ജ്, ലോധി റോഡ്, റിങ് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
ഇന്നലെ രാവിലെ രണ്ടു മണിക്കൂറിനുള്ളിൽ മാത്രം 26 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. ഉത്തരേന്ത്യയിലൂടെ മൺസൂൺ ട്രഫ് സജീവമായതും അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പനില നിലനിൽക്കുന്നതുമാണ് ശക്തമായ മഴയ്ക്കുകാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |