SignIn
Kerala Kaumudi Online
Saturday, 08 August 2026 2.52 AM IST

ഉത്തരേന്ത്യയിൽ മഴ തുടരുന്നു,​ അസാമിൽ മരണം 97

e

കേദാർനാഥ് യാത്ര നിറുത്തിവച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. മൂന്നാം ദിവസവും മഴ കനത്തതോടെ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അസാമിൽ മഴയിലും പ്രളയത്തിലും മരണം 97 ആയി. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഇവിടെ വൻ നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്. പ്രളയത്തെ തുടർന്ന് കേദാർനാഥ് യാത്ര നിറുത്തിവച്ചു.

കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. തീർത്ഥാടകരും പ്രദേശവാസികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഒറ്റപ്പെട്ടു. സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, ASSAM, RAINFALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360