
ന്യൂഡൽഹി: മുംബയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് 1942 ആഗസ്റ്റ് എട്ടിന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) സമരത്തിന്റെ 84-ാം വാർഷികം ഇന്ന് രാജ്യം സമുചിതമായി ആചരിക്കും. ഇന്ത്യയെ ബ്രീട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കാൻ നിർണായക പങ്കുവഹിച്ച സമരമാണിത്. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" (ഡൂ ഓർ ഡൈ) എന്നതായിരുന്നു ഗാന്ധിജി സമരഭടന്മാർക്ക് നൽകിയ മുദ്രാവാക്യസദൃശമായ സന്ദേശം.
ക്വിറ്റ് ഇന്ത്യ സമരം @84
സമര പ്രഖ്യാപനം: ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) മുംബയ് സെക്ഷനിൽ
വേദി: മുംബയ് ഗവാലിയ ടാങ്ക് മൈതാനം (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം)
പ്രമേയം: ബ്രിട്ടീഷ് പിന്മാറ്റശേഷം താത്കാലിക ഭാരതസർ ക്കാർ രൂപീകരിക്കുക
കൂട്ട അറസ്റ്റ്: 1942 ആഗസ്റ്റ് 9 ന്, ഗാന്ധിജിയും പ്രമുഖ കോൺഗ്രസ് നേതാക്കളും അറസ്റ്റിൽ. നേതാക്കളെ ജയിലിലടച്ചതോടെ, എല്ലാവിഭാഗം ജനങ്ങളും വിദ്യാർത്ഥികളും തൊഴിലാളികളും പ്രതിഷേധവുമായി തെരുവിലിറങ്ങി
പ്രക്ഷോഭത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാരിന് കഴിഞ്ഞെങ്കിലും ഇന്ത്യയിലെ അവരുടെ അധിനിവേശം അധികകാലമില്ലെന്ന സന്ദേശം ലോകത്തിന് നൽകാൻ സമരത്തിന് കഴിഞ്ഞു
മുഖ്യ പരിപാടികൾ
ഡൽഹിയിൽ
രാഷ്ട്രപതി ഭവനിൽ ഇന്ന് സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കൽ, രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട അപൂർവ രേഖകളുടെ ചരിത്ര പ്രദർശനം ദേശീയ ആർക്കൈവ്സ് മ്യൂസിയത്തിൽ. മുംബയ്യിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് അനുസ്മരണച്ചടങ്ങ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |