SignIn
Kerala Kaumudi Online
Monday, 17 August 2026 1.30 AM IST

ബീഹാറിലെ ചോദ്യപേപ്പർ ക്രമക്കേട്: ആർജെഡി മാർച്ച്

k

ന്യൂഡൽഹി: ബീഹാറിലെ വിവിധ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് 19 ന് ഡൽഹിയിൽ രാജ്ഭവൻ മാർച്ച് നടത്തുമെന്ന് ആർ‌.ജെ‌.ഡി നേതാവ് തേജസ്വി യാദവ്. പാർട്ടിയുടെ പരാതികൾ ഗവർണറെ അറിയിക്കുമെന്നും പറഞ്ഞു. ചോദ്യപേപ്പർ ചോരാത്ത പരീക്ഷയോ റിക്രൂട്ട്‌മെന്റ് നടപടിയോ ബീഹാറിൽ ഇല്ല. പത്ത്, 12 ക്ളാസ് പരീക്ഷയായാലും റിക്രൂട്ട്‌മെന്റ് പരീക്ഷയായാലും ചോദ്യപേപ്പർ ചോരുന്നു. ന്യായമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഒരിക്കലും നടക്കുന്നില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് ബിഹാറെന്നും തേജസ്വി വ്യക്തമാക്കി.

എന്നാൽ സിവാനിൽ അവകാശങ്ങൾക്കായി പോരാടിയ വിദ്യാർത്ഥികൾക്കു നേരെ എകെ-47 ഉപയോഗിച്ച് വെടിവച്ചു. ആരാണ് വെടിവയ്‌ക്കാൻ ഉത്തരവിട്ടതെന്ന് ഇപ്പോഴും വെളിപ്പെട്ടിട്ടില്ല. ഇതുവരെ ഒരു കോൺസ്റ്റബിളിനെ മാത്രമാണ് പിരിച്ചുവിട്ടത്. ബീഹാറിൽ അഴിമതി വ്യാപകമാണെന്നും കൈക്കൂലി നൽകാതെ ഒരു പൊതുപ്രവർത്തനവും സാദ്ധ്യമല്ലെന്നും തേജസ്വി ആരോപിച്ചു. എം.എൽ.എമാർക്കും മന്ത്രിമാർക്കുപോലും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ല. തനിക്ക് പോലും ഒരു ഘട്ടത്തിൽ അഞ്ച് മാസം ശമ്പളം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RJD, QUESTION PAPER ERROR, LATETSNEWS, BIHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360