SignIn
Kerala Kaumudi Online
Friday, 21 August 2026 1.30 AM IST

പാക് ഹൈക്കമ്മിഷനു മുന്നിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കി

1

ന്യൂഡൽഹി: ഡൽഹിയിലെ പാക് ഹൈക്കമ്മിഷന് മുന്നിലെ അനധികൃത നിർമ്മാണങ്ങളും ബാരിക്കേഡും പൊളിച്ച് നീക്കി ഇന്ത്യ. ബുൾഡോസർ ഉപയോഗിച്ചായിരുന്നു നടപടി.ഹൈക്കമ്മിഷന്റെ അംഗീകൃത അതിർത്തിക്ക് പുറത്തേക്ക് സ്ഥാപിച്ചിരുന്ന നിർമ്മാണങ്ങളാണ് നീക്കിയത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനു പുറത്തുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡും പാർക്കിംഗ് നിയന്ത്രണ സംവിധാനങ്ങളും പാകിസ്ഥാൻ നീക്കിയതിന് പിന്നാലെയാണിത്. അംഗീകൃത പരിധിക്ക് പുറത്തുള്ള നിർമ്മാണമാണ് നീക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.ഇതോടെ ഇരുരാജ്യങ്ങളും നയതന്ത്ര മിഷനുകൾക്ക് പുറത്തുള്ള സുരക്ഷാ സംവിധാനം പരസ്പരം നീക്കി. ഇന്ത്യ-പാക് ബന്ധം വീണ്ടും സംഘർഷഭരിതമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.കഴിഞ്ഞ ദിവസം കശ്മീർ സന്ദർശനത്തിനിടെ ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന യു.എസ് അംബാസഡർ സെർജിയോ ഗോർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പാകിസ്താൻ യു.എസ് ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360