
ന്യൂഡൽഹി: '35 വർഷത്തിലേറെയായി അമ്മയെയും പപ്പയെയും ഒരുമിച്ച് കണ്ടിട്ട്. പപ്പ വിട്ടുപോയ ശേഷം ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെല്ലാം അമ്മ ധൈര്യത്തോടെയും അന്തസോടെയും നേരിട്ടു. അമ്മ കടന്നുപോയതെല്ലാം പ്രിയങ്കയ്ക്കും എനിക്കും മാത്രമേ അറിയൂ. അമ്മയുടെ ജീവിതകഥ പുസ്തകരൂപത്തിൽ വരുന്നതിൽ അഭിമാനമുണ്ട്. ഇന്ന് ജന്മദിനത്തിൽ, മുകളിലിരുന്ന് തന്റെ സുന്ദരിയായ സോണിയയെ അഭിമാനത്തോടെ നോക്കി പപ്പ പുഞ്ചിരിക്കുന്നുണ്ടാകും" -
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മവാർഷികത്തിൽ അമ്മ സോണിയ ഗാന്ധിയെക്കുറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹ മാദ്ധ്യത്തിൽ കുറിച്ചു. സോണിയയുടെ ആത്മകഥ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ് " എന്ന പുസ്തകത്തിന്റെ കവർചിത്രം പങ്കുവച്ചായിരുന്നു വൈകാരിക
കുറിപ്പ്.
സോണിയയുടെ ആത്മകഥ നവംബർ 10നാണ് പുറത്തിറങ്ങും. അമേരിക്കൻ പ്രസാധകരായ ആൽഫ്രഡ് എ. നോഫാണ് പ്രസിദ്ധീകരിക്കുന്നത്. ഇറ്റലിയിലെ ബാല്യകാലം മുതൽ ഇന്ത്യയിലെത്തിയതും രാജീവ് ഗാന്ധിയുമായുള്ള പരിചയവും പ്രണയവും വിവാഹവും ഗാന്ധി കുടുംബത്തിലെ ജീവിതവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |