SignIn
Kerala Kaumudi Online
Friday, 21 August 2026 1.41 AM IST

പൗരത്വ അപേക്ഷകൾ കളക്‌ടർക്ക് തീർപ്പാക്കാം

e

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമപ്രകാരം (സി.എ.എ) അതിർത്തി സംസ്ഥാനങ്ങളിലെ പൗരത്വ അപേക്ഷകൾ തീർപ്പാക്കാനാൻ ജില്ലാ കളക്‌ടർമാർക്ക് അധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ത്രിപുര(ഗോത്ര മേഖലകൾ ഒഴികെ), ജമ്മുകശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലാണ് ഉത്തരവ് ബാധകം.

സെൻസസ്, ഇന്റലിജൻസ് ബ്യൂറോ, തപാൽ വകുപ്പ് പ്രതിനിധികൾ ഉൾപ്പെട്ട ഉന്നതാധികാര സമിതിക്കുണ്ടായിരുന്ന അധികാരം ഭേദഗതി ചെയ്‌താണ് പുതിയ ഉത്തരവ്. അപേക്ഷകൻ സമർപ്പിച്ച രേഖകൾ കളക്ടർ പരിശോധിക്കുകയും ആവശ്യമെങ്കിൽ അന്വേഷണം നടത്തുകയും വേണം. സത്യസന്ധമെന്ന് ബോധ്യപ്പെട്ടാൽ കളക്ടർക്ക് ഇന്ത്യൻ പൗരത്വം നൽകാം.

2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര സമുദായാംഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360