
മുംബയ്: വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ ദ്രോണാചാര്യ അവാർഡ് ജേതാവിനെതിരെ പോക്‌സോ കേസ്. മല്ലഖാംബ് പരിശീലകനായ ഗണേഷ് പ്രഭാകർ ദേവ്‌രുഖ്കറിനെതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പരിശീലന കേന്ദ്രത്തിൽ വച്ച് 1ജിംനാസ്റ്റിക്സ് പരിശീലകയായ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. വിദ്യാർത്ഥി സ്‌കൂളിലെ കായികാദ്ധ്യാപകനെ വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം മുംബയ് പാർലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഗണേഷ് പ്രഭാകർ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |