
ചെന്നൈ: പുതിയ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനായി 30 സ്ഥലങ്ങളിലായി 14,839.62 ഏക്കർ സ്ഥലം തമിഴ്‌നാട് സർക്കാർ കണ്ടെത്തി. 'സിപ്‌കോട്ട്' ( സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്നാട്) ആണ് ഭൂമി കണ്ടെത്തി ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തിയത്.
ചെങ്കൽപട്ട്, വിരുദുനഗർ, തെങ്കാശി, കല്ലക്കുറിച്ചി, തഞ്ചാവൂർ, പുതുക്കോട്ടൈ, തിരുവാരൂർ, ചെന്നൈ, തൂത്തുക്കുടി, വില്ലുപുരം, രാമനാഥപുരം, കാഞ്ചീപുരം, കടലൂർ, നാമക്കൽ, തിരുപ്പത്തൂർ, തിരുച്ചിറപ്പള്ളി, ശിവഗംഗൈ എന്നിവിടങ്ങളിലാണ് ഭൂമി കണ്ടെത്തിയത്. തൂത്തുക്കുടിയിലാണ് ഏറ്റവും കൂടുതൽ ഭൂമി കണ്ടെത്തിയത്.
ജില്ലയിലെ മുദിവൈത്തനേന്തലിൽ 2,570.27 ഏക്കർ ഭൂമി, സില്ലനാഥം ഫേസ്-2-ൽ 1,293.87 ഏക്കർ, ഉമാരിക്കോട്ടയിൽ 1,058.74 ഏക്കർ എന്നിങ്ങനെയാണ് ഭൂമി ലഭ്യമാക്കിയത്. ചെങ്കൽപ്പട്ടിലെ നല്ലൂരിൽ 1,004.07 ഏക്കർ ഭൂമി കണ്ടെത്തി. ശിവഗംഗയിലെ പള്ളത്തൂർ (813.89 ഏക്കർ), കാഞ്ചീപുരത്തെ തിരുപ്പുലിവനം (800.16 ഏക്കർ), തിരുച്ചിറപ്പള്ളിയിലെ തൂവക്കുടി-നാവൽപട്ട് (696.17 ഏക്കർ), കടലൂരിലെ ചേപ്പാക്കം (599.09 ഏക്കർ), ചെങ്കൽപ്പട്ടിലെ പയ്യന്നൂർ (544.6 ഏക്കർ) എന്നിവയാണ് കണ്ടെത്തിയ മറ്റ് പ്രധാന സ്ഥലങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |