
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. വേദസന്ദൂർ കൊല്ലമ്പട്ടി സമത്വപുരത്തെ കണവായ് മേട്ടിൽ റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ അമിതവേഗത്തിലെത്തിയ മിൽക്ക് വാൻ ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. മൃതദേഹങ്ങൾ ബന്ധുക്കൾ ദിണ്ടിഗൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വടമധുര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വാൻ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |