
ന്യൂഡൽഹി: ആശുപത്രിയിൽ ഡോക്‌ടർമാരെ ആക്രമിക്കുന്നവർക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഗുരുതരമായ ന്യായീകരിക്കാൻ കഴിയാത്ത കുറ്റമാണിത്. ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെട്ടാൽ പൊതുജനങ്ങളുടെ സഹായത്തിനെത്താൻ ആരാണുണ്ടാവുകയെന്ന് കോടതി ചോദിച്ചു. മഹാരാഷ്ട്ര കല്യാണിലെ സർക്കാർ ആശുപത്രിയിൽ ശിവസേന കൗൺസിലർ രാകേഷ് സുക്രയ മഹാത്രെ മൂന്ന് ഡോക്‌ടർമാരെ ആക്രമിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. സംഭവത്തിൽ കീഴ്ക്കോടതി അനുവദിച്ച ജാമ്യം ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കൗൺസിലർ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് സൂചിപ്പിച്ചു. അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മഹാരാഷ്ട്ര സർക്കാരിന്റെ വാദം കൂടി കേട്ട ശേഷം ഉത്തരവിറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |