SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.47 AM IST

എതിരാളിയേക്കാൾ 700 ഗ്രാം ഭൂരക്കൂടുതൽ സുചികയ്ക്ക് സങ്കടവെങ്കലം

asian-games

നഗോയ : ഈ ഏഷ്യൻ ഗെയിംസിലെ അരങ്ങേറ്റ ഇനമായ മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയുടെ സുചിക തര്യാൽ നേടിയ വെങ്കലമെഡലിൽ വിവാദത്തിന്റെ അലയൊലി. ഇന്നലെ 60 കിലോയിൽ താഴെയുള്ളവരുടെ ട്രഡിഷണൽ ഇവന്റിന്റെ സെമിഫൈനലിൽ സിംഗപ്പൂരുകാരി ഹുയി ഹൂൻ ടിയോക്കെതിരെ ഭാരക്കൂടുതലാണ് സുചികയ്ക്ക് വിനയായത്.

മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും നടത്തിയത്. അവസാനഘട്ടത്തിൽ സിംഗപ്പൂർ താരം ചില മിന്നലാക്രമണങ്ങൾ നടത്തിയെങ്കിലും സുചിക ചെറുത്തുനിന്നു. എന്നാൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഹുയി ഹൂൻ ടിയോയെയാണ് റഫറി വിജയിയായി പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യ അപ്പീൽ നൽകി. ഇത് പരിഗണിച്ച് ഇരുതാരങ്ങളും തുല്യപോയിന്റ് നിലയിൽ അവസാനിപ്പിച്ചതായി റഫറിമാർ വിധിയെഴുതി. ഇതോടെ വിജയിയെ കണ്ടെത്താൻ മത്സരനിയമത്തിന്റെ സാങ്കേതികതയെ ആശ്രയിക്കേണ്ടിവന്നു. നി​യമം അനുസരി​ച്ച് രണ്ടുപേരി​ൽ ഭാരക്കുറവുള്ളത് ആരാണോ അവരെയാണ് വി​ജയി​യായി​ പ്രഖ്യാപി​ക്കുക. രണ്ടുപേരും 60 കിലോയിൽ താഴെയുള്ളവരായിരുന്നെങ്കിലും സുചികയ്ക്ക് ടിയോയെക്കാൾ 700 ഗ്രാം ഭാരക്കൂടുതലുണ്ടായിരുന്നു. ഇതോടെ ടിയോയെ വിജയിയായി പ്രഖ്യാപിച്ചു. കണ്ണീരോടെയാണ് മത്സരവേദിയിൽ നിന്ന് സുചിക മടങ്ങിയത്. സെമിയിൽ വിജയിച്ചിരുന്നെങ്കിൽ ഇന്ന് നടക്കുന്ന ഫൈനലിലെത്തി സ്വർണമോ വെള്ളിയോ നേടാനുള്ള അവസരം സുചികയ്ക്ക് ലഭിക്കുമായിരുന്നു.

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരിൽ അയോഗ്യത നേരിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360