
ന്യൂഡൽഹി: റിട്ട. എയർ മാർഷൽ ജിതേന്ദ്ര സിംഗിനെ അയോദ്ധ്യ രാമക്ഷേത്രത്തിലെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) നിയമിച്ചു. ഇന്നലെ അയോദ്ധ്യയിൽ നടന്ന ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ഓപ്പറേഷൻ സിന്ദൂറിൽ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിനെ നയിച്ചത് ജിതേന്ദ്ര സിംഗാണ്. കാർഗിൽ യുദ്ധത്തിലടക്കം പങ്കെടുത്തു.
ക്ഷേത്രത്തിലെ സംഭാവനക്കൊള്ള വൻവിവാദമായതിനു പിന്നാലെയാണ് സി.ഇ.ഒയെ നിയമിക്കുന്ന നടപടികളിലേക്ക് കടന്നത്. 5200ൽപ്പരം അപേക്ഷകൾ പരിശോധിച്ചും, അഭിമുഖം നടത്തിയും 18 പേരുകൾ ഷോർട്ട്ലിസ്റ്റ് ചെയ്‌തിരുന്നു.
വി.എച്ച്.പിയുമായി ബന്ധമുള്ള മഹേഷ് ഭാഗ്ചന്ദ്ക, അയോദ്ധ്യയിലെ അഭിഭാഷകൻ മദൻ മോഹൻ പാണ്ഡെ, ആർ.എസ്.എസിന്റെ വനിതാ സംഘടനയായ രാഷ്ട്ര സേവിക സമിതിയിലെ പ്രവർത്തക നിർമല യാദവ് എന്നീ ട്രസ്റ്റികളെയും പുതുതായി നിയമിച്ചു. ട്രസ്റ്റിൽ വനിത സാന്നിദ്ധ്യം ആദ്യമായാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |