SignIn
Kerala Kaumudi Online
Friday, 11 September 2026 2.08 AM IST

ഷൂസ് നനയാതിരിക്കാൻ ക്രൂരത; 65കാരന്റെ ചുമലിൽ കയറിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

d

ഭോപ്പാൽ: ഷൂസ് നനയാതിരിക്കാൻ 65കാരന്റെ ചുമലിലേറി യാത്ര റവന്യൂ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥന്റെ ക്രൂരതയുടെ വീഡിയോ മാസങ്ങൾക്കിപ്പുറം പുറത്തുവന്നതോടെയാണ് നടപടി. മദ്ധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം. മാതാ ഗ്രാമത്തിൽ സർവേക്കെത്തിയതാണ് ഉദ്യോഗസ്ഥനായ നിലേഷ് നാംദേവ്. വന്യമൃഗ ആക്രമണത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായിരുന്നു പരിശോധന. ലാൽവാ കേവത് എന്നയാളുടെ വീടും കൃഷിയിടവും പരിശോധിക്കുന്നതിനായി വെള്ളക്കെട്ടുള്ള സ്ഥലം മറികടക്കേണ്ടതുണ്ടായിരുന്നു.

ഷൂ നനയാതെ അപ്പുറം എത്തിച്ചാൽ മാത്രമേ പരിശോധിക്കാനാകൂ എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതിനെ തുടർന്ന് നാംദേവിനെ ലാൽവാ ചുമലിൽ കയറ്റി എത്തിക്കുകയായിരുന്നു. പ്രദേശവാസിയാണ് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണം നടന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രിയപാഥക് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNEWS, BHOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360