SignIn
Kerala Kaumudi Online
Sunday, 13 September 2026 2.11 AM IST

ഐക്യത്തിന്റെ തൈ നട്ട് ലോക ശക്തികൾ

e

ന്യൂ‌ഡൽഹി: ഇന്ത്യൻ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ആഴത്തിൽ വേരുകളുള്ള വൃക്ഷമാണ് ആൽമരം. ലോക ശക്തികളായ നേതാക്കൾ ഭാരത് മണ്ഡപത്തിലെ വളപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിരന്നുനിന്ന് ആൽമരത്തൈ നട്ടപ്പോൾ വളർന്നുപന്തലിച്ചത് ഐക്യത്തിന്റെ സ്വരം.

'അമ്മയ്ക്കായി ഒരു വൃക്ഷത്തൈ നടൽ' പദ്ധതിയുടെ ഭാഗമായാണ് തൈ നട്ടത്. ബ്രിക്‌സിന്റെ ഹരിതാഭമായ ഭാവി സൂചിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനും വരുംതലമുറകൾക്കായി ഹരിതാഭമായൊരു പാരമ്പര്യം കരുതിവെക്കാനുമുള്ള കൂട്ടായ നിശ്ചയദാർഢ്യത്തെയാണിത് കാണിക്കുന്നതെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, MODI, BRICS SUMMIT 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360