
ന്യൂഡൽഹി: ആറുവർഷത്തിനുശേഷം ഗ്വാങ്‌ഷോ - ന്യൂഡൽഹി വിമാനസർവീസ് പുനരാരംഭിക്കുന്നു. ദക്ഷിണ ചൈനയിലെ തുറമുഖ നഗരമാണ് ഗ്വാങ്‌ഷോ.
21 മുതൽ സർവീസ് തുടങ്ങുമെന്ന് ചൈന സതേൺ എയർലൈൻസ് അറിയിച്ചു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, കൊവിഡ് എന്നിവയാലാണ് സർവീസ് നിറുത്തിവച്ചിരുന്നത്. ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഡൽഹിയിലെത്തിയ അതേദിവസമാണ് തിരുമാനമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ- ചൈന എയർ കണക്‌ടിവിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |