SignIn
Kerala Kaumudi Online
Sunday, 04 October 2026 12.39 AM IST

പഞ്ചാബിൽ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

s

ചണ്ഡിഗർ: പഞ്ചാബിലെ തരൺ തരണിൽ അന്താരാഷ്ട്ര അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ പൗരന്മാരെ ബി.എസ്.എഫ് വധിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. രാജോക് ഗ്രാമത്തിന് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട ബി.എസ്.എഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മുന്നോട്ടുവരരുതെന്ന് അറിയിച്ചിട്ടും വകവയ്ക്കാതെ വന്നതോടെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പഞ്ചാബ് പൊലീസിന് കൈമാറി. അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFILTRATOR, PUNJAB, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360