
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്ദറിലെ പ്രതിഷേധങ്ങൾ നേരിടാൻ ഡൽഹിയിലെ 12 മെട്രോ സ്റ്റേഷനുകൾ പകൽ മുഴുവൻ അടച്ചിട്ടത് യാത്രക്കാരെ വലച്ചു. സമരകേന്ദ്രത്തിന് ചുറ്റിലും ഇന്റർനെറ്റും നിരോധിച്ചു. പ്രതിഷേധക്കാർ ജന്തർ മന്ദറിലേക്ക് വരുന്നത് തടയാനാണ് മെട്രോ സ്റ്റേഷനുകൾ അടച്ചത്. വൈകിട്ട് നാലു വരെ അടച്ചിടുമെന്നാണ് അറിയിച്ചതെങ്കിലും അത് നീണ്ടു. ഡൽഹിയിൽ മെട്രോ സ്റ്റേഷൻ അടച്ചിട്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചത് എന്തിനായിരുന്നുവെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |