SignIn
Kerala Kaumudi Online
Saturday, 03 October 2026 1.12 AM IST

ശ്യോക് നദിക്കരയിൽ 150 കി.മീ റോഡ് നിർമ്മിക്കും

b

ന്യൂഡൽഹി: ലഡാക്കിലെ തന്ത്രപ്രധാന അതിർത്തി മേഖലയിലേക്കുള്ള സൈനിക നീക്കവും അടിസ്ഥാനസൗകര്യ വികസനവും വേഗത്തിലാക്കാൻ ശ്യോക് നദിക്കരയിൽ 150 കിലോമീറ്ററിൽ പുതിയ റോഡ് നിർമ്മിക്കാൻ ഇന്ത്യ. നുബ്ര താഴ്‌വരയിൽ നിന്ന് ദൗലത് ബേഗ് ഓൾഡിയിലേക്കുള്ള (ഡി.ബി.ഒ) ഗതാഗത ബന്ധം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. അതിർത്തിയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ ചൈനയുടെ മുന്നേറ്റത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നീക്കം.

നിലവിലുള്ള ദർബുക്ക്-ശ്യോക്-ദൗലത് ബേഗ് ഓൾഡി റോഡിന് ബദൽ ബന്ധമാർഗമായും പുതിയ പാത പ്രയോജനപ്പെടും. ലഡാക്കിലെ അതിർത്തി മേഖലയിൽ റോഡ്, പാലം, തുരങ്കം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഡി.ബി.ഒ ലോകത്തിലെ ഏറ്റവും ഉയർന്ന സൈനിക വ്യോമത്താവളങ്ങളിലൊന്നാണ്. കാരക്കോറം ചുരത്തിന് സമീപമുള്ള ഈ മേഖല ഇന്ത്യയുടെ വടക്കൻ അതിർത്തിയിലെ തന്ത്രപ്രധാന സൈനിക കേന്ദ്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360