SignIn
Kerala Kaumudi Online
Sunday, 04 October 2026 2.29 AM IST

പ്രതിഷേധസമരങ്ങളെ ഏകോപിപ്പിക്കാൻ 'സത്യാഗ്രഹ' പോർട്ടലുമായി രാഹുൽ

d

ന്യൂഡൽഹി:എസ്.ഐ.ആർ, വിദ്യാഭ്യാസ, സ്‌ത്രീസുരക്ഷാവിഷയങ്ങളിൽ രാജ്യമെങ്ങുമുളള സമരങ്ങളെ ഏകോപിപ്പിക്കാൻ സത്യാഗ്രഹ പോർട്ടലുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി.

സമാന ആശയക്കാർക്ക് പോർട്ടലിലൂടെ ഒന്നിക്കാമെന്നും കോൺഗ്രസ് സഹായം നൽകുമെന്നും രാഹുൽഗാന്ധി അറിയിച്ചു.

പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് ആവശ്യങ്ങളും കാരണങ്ങളും പോർട്ടലിൽ പങ്കുവയ്‌ക്കാം. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ വിവരങ്ങൾ ലഭ്യമാകും.

ഒറ്റയ്‌ക്കായതിനാൽ അടിച്ചമർത്തപ്പെടുന്നവരെ ഒരുമിപ്പിക്കാനുള്ള ശ്രമമാണിത്. വിദ്യാർത്ഥികൾ, കർഷകർ, ഗോത്രവർഗക്കാർ, ദളിതർ, സ്ത്രീകൾ തുടങ്ങിയവർ ഒറ്റയ്ക്ക് അവകാശങ്ങൾക്കായി പോരാടുന്നു. ഓരോ പോരാട്ടത്തിനും കഥയുണ്ട്. പൊതുവിഷയങ്ങളിൽ പ്രതിഷേധിക്കുന്നവരെ പോർട്ടലിലൂടെ കണ്ടെത്താം. പ്രതിഷേധം വലുതോ ചെറുതോ ആയാലും, പേരടക്കമുളള വിവരങ്ങളും പ്രതിഷേധം എന്തിനെക്കുറിച്ചെന്നും വിശദീകരിക്കണം. പാർലമെന്റിലും പുറത്തും പ്രതിപക്ഷനേതാവെന്ന നിലയിൽ പിന്തുണ നൽകുമെന്നും രാഹുൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360