SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി: കേസെടുത്ത് സുപ്രീംകോടതി

kj

ന്യൂ‌ഡൽഹി: ഡൽഹിയിലെ 135 വർഷം പഴക്കമുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചുപൂട്ടുമോയെന്ന ആശങ്കയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. രാജ്യതലസ്ഥാനത്തെ പ്രധാന സ‌ർക്കാ‌ർ റഫറൻസ് ലൈബ്രറിയാണിത്. പുതിയ പാർലമെന്റ് സമുച്ചയം അടക്കം നിർമ്മിച്ച സെൻട്രൽ വിസ്റ്റ പ്ലാനിൽ ലൈബ്രറിക്ക് ഇടം നൽകിയില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലൈബ്രറി സ്ഥിതി ചെയ്യുന്ന ശാസ്ത്രി ഭവൻ ഇടിച്ചുനിരത്താൻ തീരുമാനിച്ചതോടെ ഇവിടുത്തെ എട്ട് ലക്ഷത്തിലധികം പുസ്‌തകങ്ങൾ അനാഥമാകുമെന്നാണ് റിപ്പോർട്ടുകൾ. ഈസാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. അതേസമയം, കർത്തവ്യ പഥ് വികസനപദ്ധതിയിൽ ലൈബ്രറിക്ക് സ്ഥലം അനുവദിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360